ന്യൂദല്‍ഹി: നേപ്പാളില്‍ ഭാരതം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അഭിനന്ദനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് നവാസ് ഷെരീഫ് ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മെച്ചപ്പെടുത്താനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സാര്‍ക്ക് രാജ്യങ്ങള്‍ സംയുക്ത പരിശീലനം നടത്തണമെന്ന നിര്‍ദ്ദേശം നരേന്ദ്രമോദി ചര്‍ച്ചയ്‌ക്കിടെ മുന്നോട്ടുവെച്ചു. ആശയം അംഗീകരിച്ച നവാസ് ഷെരീഫ് ഇതിനായി മുന്നിട്ടിറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് സംഭാഷണം അവസാനിപ്പിച്ചത്.
നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാരതം കൈക്കൊണ്ട നേതൃപാടവത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനും പങ്കാളിയാണ്.
















