ശ്രീനഗര്‍: ജമ്മുകശ്മീരിലെ റമ്പാന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. ഭീകരര്‍ക്കു സ്വാധീനമുള്ള ഈ പ്രദേശങ്ങളില്‍ നടത്തിയ വന്‍ തെരച്ചിലിനെ തുടര്‍ന്നാണിത്.
58 രാഷ്‌ട്രീയ റൈഫിള്‍, 163 ടെറിട്ടോറിയല്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത സംരംഭമായിരുന്നു ആയുധ വേട്ട. റുസുവാലിയിലെ പിര്‍ പാഞ്ചാള്‍ റേഞ്ച്, റമ്പനിലെ തെഹ്‌സില്‍ ഗുള്‍ എന്നിവിടങ്ങളില്‍ വന്‍ ആയുധ ശേഖരമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്ന് പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.
അത്യാധുനിക ആയുധങ്ങളായ 7.63 എം എം റൈഫിള്‍, അവയുടെ കാട്രിഡ്ജുകള്‍, എ കെ 47, ഗ്രനേഡുകള്‍ എന്നിവ വന്‍ തോതില്‍ പിടികൂടിയിട്ടുണ്ട്.
















