ജക്കാര്‍ത്ത: ലഹരികടത്ത് കേസില്‍ കുറ്റക്കാരായ എട്ടു പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കി.
ഒരു ഇന്തോനേഷ്യന്‍ പൗരന്റെയും ഓസ്‌ട്രേലിയ, നൈജീരിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടേയും വധശിക്ഷയാണു നടപ്പാക്കിയത്. കേസില്‍ ഫിലിപ്പൈന്‍കാരി മേരി ജെയ്‌നിന്റെ വധശിക്ഷ അവസാന നിമിഷം മാറ്റിവെച്ചു.
വിദേശ പൗരന്മാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ശിക്ഷ നടപ്പാക്കുന്നതിനു നേരത്തേ അന്താരാഷ്‌ട്ര തലത്തില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത് അവഗണിച്ചാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
















