വാഷിങ്ടണ്‍: നേപ്പാളിലെ ഭൂകമ്പത്തിന്റെ ഫലമായി ഉത്തര ഭാരതത്തിന്റെ ഒരുഭാഗം സെക്കന്റുകള്‍ക്കുള്ളില്‍ ഒന്നു മുതല്‍ പത്തടിവരെ വടക്കോട്ട് തെന്നിമാറിയെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. ബീഹാറില്‍, ലിത്തോസ്ഫിയര്‍ എന്നറിയപ്പെടുന്ന ഭൗമപാളി നേപ്പാളിലെ ഭരത്പൂര്‍, ഹെത്വാഡ, ജനക്പൂര്‍ എന്നിവയ്‌ക്കൊപ്പം താണുപോയത്രെ. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസറായ കോളിന്‍ സ്റ്റാര്‍ക്കാണ് ഈ വെളിപ്പെടുത്തലിന് പിന്നില്‍.
കാഠ്മണ്ഡുവിനും പൊഖാറയ്‌ക്കും നേര്‍രേഖയില്‍ 1000 മുതല്‍ 2000 ചതുരശ്രമ മൈല്‍ വ്യാപ്തിയുള്ള മേഖലയിലാണ് ചരിവ് അനുഭവപ്പെട്ടത്. വിപരീത ദിശയില്‍ ഹിമാലയപര്‍വ്വതത്തിന്റെ ഭൂരിഭാഗം മേഖലയിലും സമാന പ്രതിഭാസമുണ്ടായി. കാഠ്മണ്ഡു നഗരം പത്തടിയോളം തെക്കോട്ട് നീക്കപ്പെട്ടതായും ഭൂകമ്പശാസ്ത്ര രേഖകള്‍ സൂചിപ്പിക്കുന്നു.
















