ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് തുടര്‍ച്ചയായ നാലാംതവണയും ബിജെപി മേയര്‍. കോണ്‍ഗ്രസിന്റെ രേഖാ റാണിയെ തോല്‍പ്പിച്ച് ബിജെപി അംഗം ഹര്‍ഷ്ദീപ് മല്‍ഹോത്ര മേയര്‍ സ്ഥാനത്തെത്തി.
64 അംഗ നഗരസഭയില്‍ 40 പേര്‍ ഹര്‍ഷ്ദീപിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ രേഖയെ 23 പേര്‍ മാത്രമേ പിന്തുണച്ചുള്ളു. ഒരു വോട്ട് അസാധുവായി. 35 അംഗങ്ങളുടെ പിന്‍ബലമുള്ള ബിജെപി നേരത്തെതന്നെ മേയര്‍ സ്ഥാനം ഉറപ്പിച്ചതാണ്.എന്നാല്‍ തോല്‍ക്കുമെന്ന് അറിയാമായിരുന്നിട്ടും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ കോണ്‍ഗ്രസ് സമയംപാഴാക്കുകയായിരുന്നു.
ബിജെപിയുടെ നോമിനേറ്റഡ് അംഗങ്ങളും എംപിമാരുമായ മഹേഷ് ഗിരിയും മനോജ് തിവാരിയും വോട്ടിങ്ങിനെത്തി.അതേസമയം,കോണ്‍ഗ്രസ് എംപി ജനാര്‍ദ്ദന്‍ ദ്വിദേവിയും എഎപി നാമനിര്‍ദേശം ചെയ്ത അഞ്ച് എംഎല്‍എമാരും വിട്ടുനിന്നു.
















