കോതമംഗലം: വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെ വികസനമുദ്രാവാക്യവുമായി ബിജെപി ജില്ല പ്രസിഡന്റുമാര്‍ നടത്തുന്ന രാഷ്ട്രീയ പ്രചരണജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും ജനങ്ങള്‍ വെറുത്ത ഭരണം കേരളത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ഭരണ കാര്യങ്ങളില്‍ കേരള സര്‍ക്കാര്‍ ഒരടിപോലും മുന്നോട്ട് പോകുന്നില്ല. അഴിമതിമാത്രമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കേരളത്തില്‍ പ്രധാന പ്രതിപക്ഷമായ സിപിഎം ഭരണപക്ഷവുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി മുന്നോട്ട്പോവുകയാണ്. ടൈറ്റാനിയം അഴിമതി ചക്കിട്ടപാറയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കിയത് ഇതിനുദാഹരണമാണ്.
ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു. കേരളത്തില്‍ സരിത കാബിനറ്റാണ് ഭരണം നടത്തുന്നത്. കേരള മുഖ്യമന്ത്രി എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുകയാണ്.
കേരളത്തിലെ പ്രധാന പ്രതിപക്ഷമായ സിപിഎം കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം നടത്തിയകാര്യം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരള ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം. എസ്എസ്എല്‍സിക്ക് ഇത്തവണ പരമാവധി വിജയം നേടികൊടുത്ത് പ്ലസ്ടുവിന് കൂടുതല്‍ കോഴ്സ് അനുവദിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി അഴിമതി നടത്താനാണ്. ആറന്മുളയില് വിമാനത്താവളം നടക്കാന്‍ പോകുന്നില്ല.
57ദിവസം അജ്ഞാതവാസത്തിലായിരുന്ന രാഹുല്‍ഗാന്ധി തിരച്ചുവന്ന് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി സേവന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഈ കുപ്രചരണം വിലപോകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നു.
നിരവധി സേവന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അനുദിനം അഴിമതി കഥകളുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഈ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള ജനത ബിജെപിക്ക് അനുകൂലമായി, അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനും എതിരായി വിധി എഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്, ജില്ല ജനറല്‍ സെക്രട്ടറിമാരായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, ദേശീയസമിതിയംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖല സെക്രട്ടറി എം.എന്‍.ഗംഗാധരന്, സംസ്ഥാനകമ്മറ്റിയംഗങ്ങളായ കെ.ആര്.രാജഗോപാല്‍, പി.പി.സജീവ്, അഡ്വ.പി.കൃഷ്ണദാസ്,
ജില്ലാ വൈസ്പ്രസിഡന്റുമാരായ കെ.പി.രാജന്, എം.രവി, സരളപൗലോസ്, ജില്ല സെക്രട്ടറിമാരായ ബ്രഹ്മരാജ്, സഹജ ഹരിദാസ്, അജിത്കുമാര്‍, ട്രഷറര്‍ ഷമ്മി, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, ജില്ല കമ്മറ്റിയംഗം പി.കെ.ബാബു, കര്‍ഷകമോര്‍ച്ച ജില്ല വൈസ്പ്രസിഡന്റ് കെ.ആര്.രഞ്ജിത്, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് ചന്ദ്രിക രാജന്, ജില്ല സെക്രട്ടറി പ്രിയസന്തോഷ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്, മണ്ഡലം നേതാക്കളായ അനില്‍ ആനന്ദ്, ടി.എസ്.സുനീഷ്, എം.വി.സജീവ്, മനോജ് ഇഞ്ചൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: