നിഷ്പക്ഷമായ വിഭജനവും സമസ്ഥിതിയുമുള്ള ഈ ലോകത്തില്‍ ഓരോ ജനതയും ഒരു സുവിശേഷതരത്തില്‍പ്പെട്ട ശക്തി സംഭരിക്കുവാനും വിതരണം ചെയ്യുവാനുമുള്ള കേന്ദ്രമായി മാറുന്നു എന്നു പറയാം.
ആ വംശക്കാര്‍ക്ക് മറ്റെന്തൊക്കെ ഉണ്ടെങ്കിലും അവയിലൂടെയെല്ലാം അവരുടെ സവിശേഷതയായി തിളങ്ങിവിളങ്ങുന്നത് അവരുടേതു മാത്രമായ ആ ധര്‍മ്മമത്രേ.
മനുഷ്യസ്വഭാവത്തിന്റെ ഏതെങ്കിലും ഒരംശത്തില്‍ വിപ്ലവമുണ്ടായാല്‍ ഏറെക്കുറെ മറ്റെല്ലാ അംശങ്ങളെയും ബാധിക്കുമെങ്കിലും ആ സ്വഭാവാംശം ഏതു ജനതയുടെ പ്രത്യേകതയാണോ, ആ ജനതയെയായിരിക്കും അത് അഗാധമായി ബാധിക്കുക.
സാധാരണയായി, പ്രസ്തുത ജനതയെ കേന്ദ്രീകരിച്ചായിരിക്കുംതാനും ആ വിപ്ലവം തുടങ്ങുന്നത്. ഇതിന്‍പടി, മതമണ്ഡലത്തില്‍ ഒരു ചലനമുണ്ടായാല്‍ അത് ഭാരതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്നു നിശ്ചയം.
വ്യാപകമായ മതവിപ്ലവങ്ങള്‍ക്കു ഭാരതമാണ് കേന്ദ്രമായി നിന്നിട്ടുള്ളത്; കാരണം, സര്‍വ്വോപരി, ഭാരതം മതത്തിന്റെ നാടാണ്.
















