ചാത്തന്നൂര്‍: ജോലിയുടെ ബില്ല് മാറിക്കിട്ടാത്തിനാല് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുന്നു. ഇതോടെ ചാത്തന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നല്ലൊരു ശതമാനം വഴിവിളക്കുകളും കണ്ണടച്ചു. സ്വന്തം കയില് നിന്ന് പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയ കരാറുകാര്‍ക്ക് കീശ ചോര്‍ന്നതോടെ വഴിവിളക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഷോക്കേറ്റ പോലെയാണ്.
വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയതിന്റെ ബില്ല് നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും തുക അനുവദിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്. തങ്ങളുടെ കീഴില്‍ തൊഴിലാളികളെ നിര്‍ത്തിയാണ് കരാറുകാര്‍ ജോലി ചെയ്യിക്കുന്നത്. ഈ തൊഴിലാളികള്‍ക്ക് പോക്കറ്റില്‍ നിന്ന് കൃത്യമായി കൂലി കൊടുക്കുകയും ചെയ്തു. പതിനായിരക്കണക്കിന് രൂപയാണ് ഓരോ കരാറുകാരനും ഇങ്ങനെ നല്‍കിയിരിക്കുന്നത്. കടം വാങ്ങി നല്‍കിയവരുമുണ്ട്.
തെരുവുവിളക്കുകള്‍ മാസങ്ങളായി തെളിയാതായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തുന്നുണ്ട്. ഇതോടെ പഞ്ചായത്തംഗങ്ങള്‍ വെട്ടിലായി. പുതിയതായി ആരും കരാറെടുക്കാന്‍ മുന്നോട്ടു വരുന്നുമില്ല.
പല പഞ്ചായത്തുകളിലും പഴയകരാറുകാരെ തന്നെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുള്ള ചുമതല നിര്‍ബന്ധപൂര്‍വം ഏല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കേണ്ടത് ഗ്രാമപഞ്ചായത്തുകള്‍ തന്നെയാണ്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം ഇതിന് കഴിയാതെ വരുന്നു. വരുമാനക്കുറവുള്ള പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ ഏറെ കുഴങ്ങുന്നത്.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സാമഗ്രികള്‍ പഞ്ചായത്ത് നല്‍കുകയും കരാറുകാരന് വാര്‍ഡ് അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കലും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബില്ല് പഞ്ചായത്തിന് നല്കിയാല് ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ പാസാക്കി നല്‍കാമെങ്കിലും സാമ്പത്തികവര്‍ഷം അവസാനിക്കുന്നതു വരെ ഈ ബില്ലുകള്‍ പാസാക്കി നല്കാന് അധികൃതര്‍ തയാറാകാറാകുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. എല്ലാ വാര്‍ഡിലും ഒരു ഘട്ടം അറ്റകുറ്റപ്പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ബില്ല് കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വൈകിയാണ് കരാറുകാര്‍ എത്തുന്നതെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ വൈദ്യുതിവകുപ്പാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു കീഴിലെ തെരുവുവിളക്കു സ്ഥാപിക്കലും അറ്റകുറ്റപ്പണികളും നടത്തിവന്നിരുന്നത്. ഇതിനു വേണ്ടിവരുന്ന തുക പഞ്ചായത്ത് വൈദ്യുതിവകുപ്പില്‍ അടയ്ക്കുകയും ചെയ്തിരുന്നു.
രണ്ടര വര്‍ഷം മുമ്പാണ് ഈ സംവിധാനത്തിനു പകരം പഞ്ചായത്ത് സ്വന്തമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതിനു ശേഷമാണ് അറ്റകുറ്റപ്പണികളുടെ ചുമതല പഞ്ചായത്തുകള്‍ കരാറുകാര്‍ക്ക് നല്കിത്തുടങ്ങിയത്.
തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനെതിരെ പല പഞ്ചായത്തുകളിലും അംഗങ്ങള്‍ നിരവധി പ്രതിഷേധ പരിപാടികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള തുക കൃത്യസമയത്ത് നല്കാന് അധികൃതര്‍ തയ്യാറായാല്‍ തെരുവു വിളക്കുകള്‍ തെളിയുന്നില്ലെന്ന പരാതി ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരാറുകാരുടെ വാദം. ഇതോടെ തെരുവുവിളക്കുകളുടെ അറ്റകുറ്റപണി നടത്താനും പുതിയ ലൈറ്റുകള്‍ ആളില്ലാതെ നാടെങ്ങും ഇരുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: