Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളപ്രചാരണങ്ങള്‍ക്കെതിരെ മത്സ്യപ്രവര്‍ത്തക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 11:17 pm IST
in Kollam

കൊല്ലം: മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ തീരദേശജനതയെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ മത്സ്യപ്രവര്‍ത്തകസംഘം രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ അംഗീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടതുവലതു മുന്നണികളും ചില മതശക്തികളും ആസൂത്രിതമായ കുപ്രചാരണമാണ് അഴിച്ചുവിടുന്നതെന്ന് മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

സമഗ്രമായ മത്സ്യബന്ധനനയം കൊണ്ടുവരുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് ഇതുവരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. 2004ല്‍ ഇടതുപിന്തുണയോടെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആഴക്കടല്‍ മത്സ്യബന്ധന നയമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മീനാകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നടപ്പാക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് തീരദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ് ഇടതുവലതുമുന്നണികള്‍. പച്ചക്കള്ളം പ്രചരിപ്പിച്ചാണ് കേരളത്തില്‍ തീരദേശഹര്‍ത്താല്‍ നടത്തിയത്. വിദേശക്കപ്പലുകളെ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിനായി ക്ഷണിച്ചുകൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവരുടെ താല്പര്യങ്ങളാണ് മീനാകുമാരി കമ്മീഷന്റെ ശുപാര്‍ശകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയും ജനവിരുദ്ധനയങ്ങളും മൂലം അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതിയിലാണ് തങ്ങള്‍തന്നെ സൃഷ്ടിച്ച റിപ്പോര്‍ട്ടിന്റെ പിതൃത്വം മോദിസര്‍ക്കാരിന്റെ തലയില്‍ വെക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

1997ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പി. മുരാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ പാടേ അവഗണിച്ചുകൊണ്ടാണ് മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദേശ സംയുക്ത സംരംഭങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുക, പുതിയ ലൈസന്‍സ് അനുവദിക്കരുത് തുടങ്ങിയ സുപ്രധാനമായ 21 നിര്‍ദേശങ്ങള്‍ അടങ്ങിയ മുരാരി കമ്മറ്റി റിപ്പോര്‍ട്ട് പാടേ അവഗണിച്ചുകൊണ്ടാണ് 2005ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ആഴക്കടല്‍ മത്‌സ്യബന്ധന നയം രൂപീകരിച്ചത്. 1991ല്‍ വിദേശ കപ്പലുകള്‍ക്കും വന്‍കിട കുത്തക കമ്പനികള്‍ക്കും ഇന്ത്യന്‍ മത്സ്യബന്ധനരംഗം തീറെഴുതിക്കൊടുത്ത കോണ്‍ഗ്രസ് അതാവര്‍ത്തിക്കാനാണ് മീനാകുമാരി കമ്മീഷനെ നിയോഗിച്ചത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങളും വന്‍കിട കുത്തകകള്‍ക്ക് ഒത്താശയും ചെയ്യുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയതും സമരരംഗത്ത് നിന്നതും മത്സ്യപ്രവര്‍ത്തക സംഘമാണ്. ഇത് സംബന്ധിച്ച് സംഘം കേന്ദ്രമന്ത്രി ഡോ. രാധാമോഹന്‍സിംഗിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം, പി. മുരാരി കമ്മിറ്റി ശുപാര്‍ശ ചെയ്ത ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനാവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നല്‍കുക, സമഗ്രമായ മത്സ്യബന്ധന നയം രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സംഘം നിവേദനത്തില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും നടപടി എടുക്കണമെങ്കില്‍ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചുമാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 2014 നവംബര്‍ 12ന്റെ മാര്‍ഗരേഖയും തുടര്‍ന്നുള്ള വിജ്ഞാപനവും സര്‍ക്കാരിന്റെ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ സര്‍ക്കാര്‍ ഒരൊറ്റ കപ്പലിനും അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയതാണ്.

എന്നിട്ടും ഈ മാര്‍ഗരേഖ ഉയര്‍ത്തിക്കാട്ടി കള്ളപ്രചാരണം നടത്തുകയാണ് ഇടതുവലതു മുന്നണികള്‍ ചെയ്യുന്നതെന്ന് എന്‍.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

തീരദേശത്തെ വ്യാജപ്രചാരണത്തിനെതിരെ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ തീരദേശ യാത്ര നടത്തും. വസ്തുതകള്‍ ജനങ്ങളുട മുന്നില്‍ അവതരിപ്പിക്കുന്ന ലഘുലേഖകളുമായി ഓരോ മത്സ്യത്തൊഴിലാളിയെയും നേരില്‍ കാണുന്നതിനാണ് സംഘടന പദ്ധതിയിടുന്നതെന്ന് രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.