കൊച്ചി: ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പ്രവേശനത്തിന് ബങ്കളൂരു ഐഐഎച്ച്എംആര്‍ അപേക്ഷ ക്ഷണിച്ചു. എഐസിടിഇ അംഗീകാരമുള്ള ദ്വിവല്‍സര കോഴ്‌സാണിത്.
ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഹെല്‍ത്ത് മാനേജ്‌മെന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ സ്‌പെഷലൈസേഷനുകളില്‍ 60 സീറ്റ് വീതമാണുള്ളത്. സിഎറ്റി,എംഎറ്റി,സിഎംഎറ്റി,എറ്റിഎംഎ,എക്‌സ്എറ്റി സ്‌കോറുകളില്‍ ഏതെങ്കിലും ഒന്നുള്ള ബിരുദധാരികള്‍ക്കും ബിരുദ പരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ടു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബിരുദം മാത്രം മതിയാകും.
ഓണ്‍ലൈന്‍ ആയോ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത ഫോം വഴിയോ ജൂലൈ 20 വരെ അപേക്ഷ നല്‍കാവുന്നതാണ്. മെയ് 16, ജൂണ്‍ 6, ജൂലൈ 4, 30 തീയതികളിലായി നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയെയും ഇതര യോഗ്യതാ പരീക്ഷകളെയും അടിസ്ഥാനമാക്കിയാകും പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നത്.
നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയുമായി വിവിധ രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ പരിശീലന സ്ഥാപനമാണ് എഐസിടിഇ യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരമുള്ള ബങ്കളൂരുവിലെ ഐഐഎച്ച്എംആര്‍.
















