സിഡ്‌നി: ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരപ്രദേശമായ ന്യൂ സൗത്ത് വെല്‍സിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും മൂന്നു പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സിഡ്‌നിക്ക് വടക്ക് ഡണ്‍ഗോഗിലാണു സംഭവം. രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണു മരിച്ചത്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ ഒഴികിപ്പോയി. 135 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പല പ്രദേശത്തും ടെലിഫോണ്‍ ബന്ധവും വൈദ്യുതി വിതരണവും താറുമാറായി. ഡണ്‍ഗോഗില്‍ 24 മണിക്കൂറിനിടെ 312 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്.
















