മൊഗാദിഷു: സൊമാലിയയില്‍ യുഎന്‍ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.
ഏഴു സൊമാലിയന്‍ പട്ടാളക്കാരും രണ്ടു കെനിയക്കാരുമാണു കൊല്ലപ്പെട്ടത്. ഐക്യരാഷ്‌ട്രസഭയുടെ ക്യാമ്പിലേക്കു ആളുകളുമായി വന്ന വാഹനമാണു ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.
തീവ്രവാദ സംഘടനയായ അല്‍ ഷബാബാണു ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം.
















