Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിബിയന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 700 പേര്‍ മരിച്ചതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 01:40 am IST
inWorld

റോം: എഴുനൂറ് കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോവുകയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് മറിഞ്ഞ് വന്‍ദുരന്തം. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം.

ബോട്ടിലുണ്ടായിരുന്ന 700 പേരും മരിച്ചതായാണ് സംശയം. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 28 പേര്‍ രക്ഷപ്പെട്ട് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയില്‍ എത്തിയതായി ഇറ്റാലിയന്‍ തീരദേസ സംരക്ഷണ സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരിച്ചവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. നീണ്ട ദശകങ്ങളില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ മെഡിറ്ററേനിയന്‍ കടലിലുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 1500 ആണ്.

രക്ഷപ്പെട്ട് എത്തിയവരാണ് ബോട്ടില്‍ 700 പേര്‍ ഉണ്ടായിരുന്നതായി പറഞ്ഞത്. ഒരു മത്സ്യബന്ധന ബോട്ടില്‍ ആളുകളെ കുത്തിനിറച്ച് പോവുമ്പോള്‍ എതിരെ ഒരു കൂറ്റന്‍ ചരക്ക് കപ്പല്‍ വരുന്നതുകണ്ട് ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതാകാം ബോട്ട് മറിയാന്‍ കാരണമെന്നാണ് വിവരം. രക്ഷപ്പെട്ടെത്തിയവര്‍ ഇത്തരത്തിലുള്ള ഒരു സൂചനയാണ് നല്‍കുന്നതെന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ കാര്‍ലോട്ട സാമി പറഞ്ഞു. ലിബിയയില്‍ നിന്നും 96 കിലോമീറ്ററും ഇറ്റാലിയന്‍ ദ്വീപില്‍ നിന്നും 193 കിലോമീറ്ററും അകലെയായിട്ടാണ് അപകടമുണ്ടായത്.

ഇറ്റാലിയന്‍ നേവിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇറ്റാലിയന്‍ തീരദേശ സംരക്ഷണ സേനയാണ് പ്രവര്‍ത്തനങ്ങള്‍ കോ-ഓഡിനേറ്റ് ചെയ്യുന്നത്.

ഏതാണ്ട് 20,000 കുടിയേറ്റക്കാര്‍ ഈവര്‍ഷം ഇറ്റാലിയന്‍ തീരത്ത് എത്തിയതായിട്ടാണ് ഐഒഎമ്മിന്റെ കണക്ക്. കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ സംഖ്യകുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്.

ഒരാഴ്ചമുമ്പ് രണ്ട് ബോട്ടപകടങ്ങളില്‍ 450 പേര്‍ മരിച്ചിരുന്നു. 11,000 കുടിയേറ്റക്കാരെ വിവിധ അപകടങ്ങളില്‍നിന്നും ഇതുവരെ ഇറ്റാലിയന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയതായിട്ടാണ് കണക്ക്.

മെഡിറ്ററേനിയന്‍ കടലില്‍ ലിബിയക്കും ഇറ്റലിക്കും ഇടയിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താത്തതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ഇറ്റലിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Kerala

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

India

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Entertainment

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.