ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം 48,000 പുറംകരാര്‍ ജോലികള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതിനായി വ്യവസായ സംരംഭങ്ങള്‍ ചെറിയ നഗരങ്ങളില്‍ സ്ഥാപിക്കും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
മുസാഫര്‍ നഗര്‍, ഭഗല്‍പൂര്‍, ഗോരക്പൂര്‍, ദിയോറിയ, സഹര്‍നാപൂര്‍, ഇടുക്കി, ഔറംഗാബാദ്, ഡിന്റിഗല്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പദ്ധതി ആരംഭിക്കുവാന്‍ ഉദ്യേശിക്കുന്നത്.
ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ നഗരങ്ങിലെ തൊഴില്‍ സാധ്യതകളുടെ അഭാവത്തില്‍ വന്‍തോതില്‍ വന്‍നഗരങ്ങളിലേക്കുള്ള കുടിയേറ്റങ്ങള്‍ ഒഴിവാക്കുവാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ചെറിയ നഗരങ്ങള്‍ വരെ നല്ല ബിസിനസ്സ് അന്തരീക്ഷമുള്ളവയായി മാറിക്കഴിഞ്ഞു. ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവഐടി പ്രൊഫഷണല്‍സ് തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 44 കേന്ദ്രങ്ങള്‍ ബീഹാറിലും 84 എണ്ണം ഉത്തര്‍പ്രദേശിലും ആരംഭിച്ചിരുന്നു.
















