ന്യൂദല്‍ഹി: അമൃതഭാരതി ആശീര്‍വാദ സഭ ഇന്ന് വൈകിട്ട് 4ന് ജണ്ടേവാലന്‍ എക്സ്റ്റന്‍ഷനിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ദല്‍ഹിയിലെ നാലു പരീക്ഷാ കേന്ദ്രങ്ങളില്‍ അമൃതഭാരതി പരീക്ഷകളെഴുതിയവരിലെ വിജയികള്‍ക്ക് പ്രശസ്തി പത്രങ്ങളും പുരസ്കാരങ്ങളും ചടങ്ങില്‍ നല്‍കും.
ശബരിമല മുന്‍ മേല്‍ശാന്തി എന്‍.ബാലമുരളി ആശീര്‍വാദ സഭ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹരീന്ദ്രന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണവും കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ഡി.നാരായണശര്‍മ്മ ആശംസാപ്രസംഗവും നടത്തും.
അഖിലേന്ത്യാ റാങ്കുകളില്‍ ഭൂരിപക്ഷവും ദല്‍ഹിയിലെ ബാലഗോകുലാംഗങ്ങള്ക്കാണ് ലഭിച്ചിരിക്കുന്നത്. ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും ബാലികാബാലന്മാരെയും പങ്കെടുപ്പിച്ച് ബാലഗോകുലം നടത്തിയ കയ്യെഴുത്തു മാസിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: