രാമള്ള: വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സുരക്ഷാ സൈന്യം നടത്തിയ റെയ്ഡില്‍ 29 ഹമാസ് ഭീകരര്‍ പിടിയിലായി.
ബുധനാഴ്ച സൈന്യവും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണു ഭീകരര്‍ പിടിയിലായത്.
ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പിടികൂടിയവരില്‍ ഭൂരിപക്ഷവും ജയില്‍പുള്ളികളാണ്. വെസ്റ്റ്ബാങ്കിലെ നബ്ലുസില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
















