ബെയ്‌റൂട്ട്: സിറിയയില്‍ സൈന്യവും ഭീരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 18 പേര്‍ക്കൂടി മരിച്ചു. ആക്രമണങ്ങളില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സൈന്യത്തിന്റെ വ്യോമാക്രമണത്തിലാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്.
ഹമാ പ്രവശ്യയിലെ ഉം ഹാര്‍തീന്‍ എന്ന ഗ്രാമത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ആറു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ഇഡ്‌ലിബ് പ്രവശ്യയിലെ കോറിന്‍ നഗരത്തില്‍ ഉണ്ടായ സൈനിക വ്യോമാക്രമണത്തില്‍ നാലു പേര്‍ മരിച്ചു. ആലപ്പോ പ്രവശ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷിഹാനില്‍ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആലപ്പോയിലെ കബീരയില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാലു പേരും മരിച്ചു.
















