അബൂജ: നൈജീരിയയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കാണാതായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും യാതൊരു വിവരവുമില്ല. ആരും മടങ്ങിയെത്തിയില്ല.
കഴിഞ്ഞവര്‍ഷം നൈജീരിയയില്‍ നിന്ന് കാണാതായത് 2000ത്തിലധികം കുട്ടികളാണെന്ന് സാമൂഹ്യസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. അവരില്‍കൂടുതലും പെണ്‍കുട്ടികളാണ്.
ബൊക്കൊഹരാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പലരെയും ഭീകരഗ്രൂപ്പിലെ ആണുങ്ങള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തെന്നും വാര്‍ത്തപരന്നു. എന്നാല്‍ ഇവരെ ഇതുവരെ സൈനികര്‍ക്കോ പോലീസിനോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കാണാതായവരെ കുറിച്ച് അന്വേഷിക്കാതെ പോലീസ് അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് നൈജീരിയയിലും ലോകവ്യാപകമായി പലയിടത്തും ഇന്ന് പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
















