ബെര്‍ലിന്‍: കേരളത്തോട് മമത പുലര്‍ത്തിയ പ്രശസ്ത ജര്‍മ്മന്‍ നോവലിസ്റ്റും നൊേബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. നാസി ഭരണകാലത്ത് ദുരിതം അനുഭവിച്ചവരുടെ ശബ്ദമായിരുന്ന അദ്ദേഹം പക്ഷെ ഹിറ്റ്‌ലറെ അനുകൂലിക്കുകയും ചെയ്തിരുന്നു.
ഇത്തരമൊരു നിലപാട് എടുത്തതിലൂടെ വിവാദനായകനായി മാറിയ ഗുന്തര്‍ ഗ്രാസ് ഇന്നലെ പുലര്‍ച്ചെയാണ് വിട പറഞ്ഞത്. 59ല്‍ പ്രസദ്ധീകരിച്ച തകരച്ചെണ്ടയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 99ലാണ് സാഹിത്യത്തിനുള്ള നൊേബല്‍ പുരസ്‌ക്കാരം നേടിയത്. നൊേബല്‍ സമ്മാനം ലഭിക്കും മുന്‍പ് അദ്ദേഹം കൊച്ചി സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് മഹാരാജാസ് കോളേജ് അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മന്‍ സംസ്‌ക്കാരം പുരുദ്ധരിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. നല്ല ശില്പി കൂടിയായിരുന്നു അദ്ദേഹം.
തകരച്ചെണ്ട, പൂച്ചയും എലിയും, നായ വര്‍ഷങ്ങള്‍ എന്നിവയാണ് ശ്രദ്ധേയമായ നോവലുകള്‍.
ഇവ നോവല്‍ ത്രയങ്ങളുമായിരുന്നു.നാസിസത്തോടുള്ള ജര്‍മ്മന്‍ പ്രതികരണങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും ഹിറ്റ്‌ലറുടെ മരണശേഷമുണ്ടായ കുറ്റബോധവും എല്ലാമായിരുന്നു ഇവയിലെ പ്രതിപാദ്യം.
പച്ചക്കറി വ്യാപാരിയുടെ മകനായി 1927ല്‍ ജനിച്ചു.വിദ്യാഭ്യാസ ശേഷം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു. 1946വരെ അമേരിക്കയുടെ യുദ്ധത്തടവുകാരനായി . ഈ അനുഭവമെല്ലാം നോവലിനെ മികച്ച കൃതിയാക്കിമാറ്റാന്‍ ഉപകരിച്ചിട്ടുണ്ട്.
തകരച്ചെണ്ട പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടിനു ശേഷമാണ് ആ നോവല്‍ അദ്ദേഹത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത് എന്നത് കൗതുകകരമാണ്.
















