ലാഗോസ്: നൈജീരിയയില്‍ പള്ളി തകര്‍ന്ന് അഞ്ചു മരണം.
സെന്റ്. ആന്റണീസ് ദേവാലയമാണു തകര്‍ന്നു വീണത്. ശനിയാഴ്ച രാത്രി തെക്കുകിഴക്കന്‍ സംസ്ഥാനമായ എനുഗുവിലെ ഒടുമ ടൗണിലാണ് സംഭവം.
പ്രാര്‍ഥന നടന്നു കൊണ്ടിരുന്ന സമയത്താണ് പള്ളി തകര്‍ന്നു വീണത്. പള്ളി തകരാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
















