Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ രഹസ്യരേഖകളും പുറത്തുവിടണമെന്ന് നേതാജിയുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 10:36 pm IST
in India

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിടണമെന്ന് നേതാജിയുടെ കുടുംബം ആവശ്യപ്പെട്ടു.

സുതാര്യമായ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ മോദി നേതൃത്വം വഹിക്കണമെന്നും നേതാജിയുടെ ചെറുമരുമകന്‍ ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു.

എല്ലാ രഹസ്യരേഖകളും പുറത്തുവിടേണ്ട സമയം ആയിരിക്കുന്നു. മോദിതന്നെ ഇതിനായി മുന്നോട്ടിറങ്ങണം, ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നേതാജിയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത് വെറും ആരോപണങ്ങള്‍ മാത്രമാണെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാദം തള്ളിക്കളഞ്ഞ ചന്ദ്രകുമാര്‍ ബോസ്, തെളിവുകള്‍ വ്യക്തമാക്കുന്നത് നെഹ്രു സര്‍ക്കാര്‍ ഞങ്ങളെ നിരീക്ഷിച്ചിരുന്നു എന്നതാണ്, ബോസ് പറഞ്ഞു.

അതിനിടെ നേതാജിയുടെ മറ്റൊരു ചെറുമരുമകന്‍ സൂര്യബോസ് ഇന്ന് മോദിയുമായി ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഹാംബര്‍ഗിലെ ഇന്തോ-ജര്‍മ്മന്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ സൂര്യബോസ് ഭാരത എംബസിയില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് ക്ഷണം ലഭിച്ച പ്രമുഖ ബിസിനസുകാരനാണ്. സൂര്യബോസ് വിഷയം മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് നേതാജി കുടുംബത്തിന്റെ പ്രതീക്ഷ. തിങ്കളാഴ്ച വൈകിട്ട് ബെര്‍ലിനിലെ അഡ്‌ലോണ്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച.

അതിനിടെ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ബിജെപി നേതാക്കള്‍ പ്രതികരണം രൂക്ഷമാക്കി. നേതാജിയെ ഗാന്ധിജിയും നെഹ്രുവും ഭയപ്പെട്ടിരുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. ഇരുവരുടേയും സ്ഥാനത്തിന് നേതാജി ഭീഷണിയായിരുന്നതായി അവര്‍ കണക്കാക്കി. നേതാജി സ്ഥാപിച്ച ഐഎന്‍എയുടെ സ്വത്തുക്കള്‍ ജപ്പാനില്‍ നിന്നും തിരികെ എത്തിച്ച് നെഹ്രു മോഷ്ടിച്ചെന്നും സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. രഹസ്യനിരീക്ഷണം എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിഎന്‍എയിലുള്ളതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും വിമര്‍ശിച്ചു.

‘ഭഗത്‌സിങിന്റെ കുടുംബത്തെയും നിരീക്ഷിച്ചു’

ന്യൂദല്‍ഹി: നേതാജിയുടെ കുടുംബത്തെ നെഹ്രുസര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വീരബലിദാനി ഭഗത്‌സിങിന്റെ കുടുംബത്തെയും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നതായി ആരോപണം. ഭഗത്‌സിങിന്റെ മരുമകന്‍ അഭയ്‌സിങ് സന്ധുവാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി വര്‍ഷങ്ങളോളം തങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍ വെച്ചിരുന്നു, 57കാരനായ അഭയ് സിങ് പറഞ്ഞു.

കുടുംബാംഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യം ലഭിച്ച ശേഷവും തങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ വിവരങ്ങളും പുറത്തുവിടണം, മൊഹാലിയില്‍ താമസിക്കുന്ന അഭയ്‌സിങ് പറഞ്ഞു. ഭഗത്‌സിങിന്റെ അമ്മാവനായിരുന്ന സ്വാതന്ത്ര്യസമര സേനാനി സര്‍ദ്ദാര്‍ അജിത്‌സിങിനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണമെന്ന് ഭഗത്‌സിങിന്റെ കുടുംബം ആവശ്യപ്പെട്ടു.

ഇരുവരേയും പറ്റിയുള്ള രേഖകള്‍ എന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നതെന്ന് അഭയ്‌സിങ് ചോദിക്കുന്നു. ഭഗത്‌സിങിന്റെ ഇളയ സഹോദരന്‍ സര്‍ദ്ദാര്‍ കുല്‍ബീര്‍സിങിന്റെ മകനാണ് അഭയ്‌സിങ്. ഫെറോസ്പൂരില്‍ നിന്നുള്ള ജനസംഘത്തിന്റെ എംഎല്‍എ ആയിരുന്നു സര്‍ദ്ദാര്‍ കുല്‍ബീര്‍സിങ്.

തന്റെ അച്ഛന്‍ രേഖകള്‍ പരസ്യപ്പെടുത്താനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നതായി അഭയ്‌സിങ് പറഞ്ഞു. ദേശീയ ഗ്രന്ഥാലയത്തില്‍ അപേക്ഷിച്ചപ്പോഴൊക്കെ രഹസ്യരേഖകള്‍ പരസ്യമാക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. അച്ഛന്‍ 1983ല്‍ മരിച്ചു. എന്നാല്‍ ഇപ്പോഴും ദേശീയ ഗ്രന്ഥാലയത്തില്‍ അപേക്ഷിച്ചാല്‍ പഴയ ഉത്തരം തന്നെയാണ് ലഭിക്കുന്നത്, അഭയ്‌സിങ് തുടര്‍ന്നു.

അതിനിടെ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയതിന്റെ രേഖകളും പുറത്തുവന്നു. കൊല്‍ക്കത്തയിലുണ്ടായിരുന്ന നേതാജിയുടെ മരുമകന്‍ അമേയനാഥ് ബോസുമായി നേതാജിയുടെ അടുത്ത അനുയായി മലയാളിയായ എസിഎന്‍ നമ്പ്യാര്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പ് മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് 1947 ഒക്‌ടോബര്‍ 6ന് കൈമാറിയിരുന്നു. ഐബി ഡപ്യൂട്ടി ചീഫ് ആയിരുന്ന ബാലകൃഷ്ണ ഷെട്ടിയാണ് കെ.എം ബോണ്‍ എന്ന എം15 ബ്രിട്ടീഷ് ചാരസംഘടനയുടെ ഉദ്യോഗസ്ഥന് വിവരങ്ങള്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.