Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎന്‍ സ്ഥിരാംഗത്വം അവകാശം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 10:21 pm IST
inWorld

പാരീസ്: ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരാംഗത്വം ഭാരതത്തിന്റെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഗോള സമാധാനത്തിനായി പ്രവര്‍ത്തിച്ച ശ്രീബുദ്ധന്റെയും മഹാത്മാഗാന്ധിയുടേയും നാടായ ഭാരതത്തിന് സ്ഥിരാംഗത്വത്തിനുള്ള അവകാശം ഉണ്ട്, പാരീസിലെ ഭാരതസമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

യാചനയുടെ കാലം കഴിഞ്ഞെന്നും നമുക്കിപ്പോള്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതം പോലെ സമാധാനം കാംക്ഷിക്കുന്ന രാഷ്‌ട്രത്തെ അംഗീകരിക്കാനുള്ള അവസരമായി യുഎന്‍ സ്ഥിരാംഗത്വം ലോകരാജ്യങ്ങള്‍ കാണണം. ഐക്യരാഷ്‌ട്രസഭ 70-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തിലെങ്കിലും നിലപാട് പുനഃപരിശോധിക്കാന്‍ തയ്യാറാകണം, മോദി പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിയ്‌ക്കുമ്പോള്‍ ഭാരതം യുദ്ധത്തിന് നല്‍കിയ 14 ലക്ഷം ഭടന്മാരെയും ഓര്‍ക്കേണ്ടതുണ്ട്. ഇവരില്‍ 75,000പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പരമോന്നത സൈനിക ബഹുമതിയായ വിക്‌ടോറിയ ക്രോസ് 11 ഭാരത ജവാന്മാര്‍ക്ക് ലഭിച്ചിരുന്നു. ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ഭാരത ജവാന്മാരുടെ സ്മാരകം നിലനില്‍ക്കുന്ന നൂവെ ചാപ്പല്ലെ സന്ദര്‍ശിച്ച ശേഷം നടത്തിയ ചടങ്ങില്‍ മോദി അനുസ്മരിച്ചു.

ഭാരതത്തെ വത്യസ്തമായി വീക്ഷിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത മോദി, ഭാരതമെന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ഭൂമിയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യത്തിന് ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന രാജ്യം ഭാരതമാണ്. ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തിലെങ്കിലും മഹാത്മാഗാന്ധിയുടേയും ബുദ്ധന്റെയും നാടിന് അംഗീകാരം ആവശ്യമാണ്. സമാധാനം ആഗ്രഹിക്കുന്ന, ലോകത്തിന് മുഴുവന്‍ സമാധാനം നിലനില്‍ക്കാന്‍ പരിശ്രമിക്കുന്ന രാജ്യമാണിത്. എന്നിട്ടും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരം പദവിക്കായി ഇപ്പോഴും പരിശ്രമിക്കേണ്ടിവരുന്നു, മോദി പറഞ്ഞു.

പാരീസിലെ ഭാരത സമൂഹത്തോട് നടത്തിയ പ്രസംഗം ഫ്രഞ്ച് ഭാഷയിലും പരിഭാഷപ്പെടുത്തിയിരുന്നു. ഫ്രഞ്ച് സ്വാധീന മേഖലയായ ഗാഡ്‌ലോപ്, റീയൂണിയന്‍ ദ്വീപുകള്‍, സെന്റ് മാര്‍ട്ടിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരത വംശജര്‍ക്കു വേണ്ടിയായിരുന്നു ഇത്. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ നിറം മാറിയിട്ടുണ്ടാകാം. എന്നാല്‍ നിങ്ങളിലൊഴുകുന്ന ചോരയുടെ നിറത്തില്‍ മാറ്റമുണ്ടാകില്ല. ഭാരതം നിങ്ങളെ ഓര്‍ക്കുന്നത് പാസ്‌പോര്‍ട്ടിലെ നിറം കൊണ്ടല്ല, നിങ്ങളിലെ ഡിഎന്‍എയെയാണ്. നിറഞ്ഞ കരഘോഷത്തിനിടെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ ബന്ധം നമുക്ക് നിലനിര്‍ത്തണമെന്നും ഭാരതം ദരിദ്രരാജ്യമായി അവശേഷിക്കാന്‍ ഇനി കാരണങ്ങളൊന്നും ശേഷിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.