ന്യൂദല്‍ഹി: ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസകള്. സുമിത്ര മഹാജനു എല്ലാവിധ ആശംസകളും നേരുന്നതായും ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.
സുമിത്ര മഹാജന് തന്റെ 72-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും എട്ടു തവണ ലോക്സഭയിലെത്തിയിട്ടുള്ള സുമിത്ര മഹാജന് ലോക്സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: