ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു തീപിടുത്തം. ഒരേ കെട്ടിടത്തിലെ അടുത്തടുത്ത അപാര്‍ട്ടമെന്റുകളിലാണ് മൂണ്‍ മൂണ്‍ സെന്നും റിയയും താമസിക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണച്ചു.
അതേസമയം, വിവരം അറിയിച്ചിട്ടും അഗ്‌നിശമനസേന എത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്ന് റിയ പരാതിപ്പെട്ടു. ഞങ്ങളുടെ രണ്ട് വീടുകള്‍ നഷ്ടപ്പെട്ടു. ഫയര്‍ എഞ്ചിന്‍ എത്താന്‍ ഒരു മണിക്കൂര്‍ വൈകി. ഈ രാജ്യത്തെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു റിയ ക്ഷോഭത്തോടെ ട്വിറ്ററില്‍ കുറിച്ചു.
















