ന്യൂദല്‍ഹി: ദല്‍ഹിയില്‍ രണ്ടിടത്ത് തീ പിടുത്തം. എയിംസിലും ഗുജറാത്ത് ഭവനിലുമാണ് തീപിടുത്തം ഉണ്ടായത്. രാവിലെ എട്ടുമണിയോടെയാണു ഗുജറാത്ത് ഭവനില്‍ തീപടര്‍ന്നത്.
കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ പഴയ ഫര്‍ണിച്ചറുകള്‍ സുക്ഷിച്ചിരിക്കുന്ന മുറിയിലാണു തീപിടുത്തമുണ്ടായത്.
സംഭവമറിഞ്ഞ് എട്ടു യൂണീറ്റോളം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി. ഏകദേശം 8:40 ഓടെ തീയണയ്ക്കാന്‍ കഴിഞ്ഞതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. ചെറിയ നാശനഷ്ങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു ഗുജറാത്ത് ഭവന് അധികൃതര്‍ അറിയിച്ചു.
അതേസമയം രാവിലെ പത്ത് മണിയോടെയാണ് എയിംസില്‍ തീ പിടിച്ചത്. അഗ്നിശമന സേനയിലെ അഞ്ച് ഫയര്‍ എഞ്ചിനുകളെത്തിയാണ് എയിംസില്‍ പടര്‍ന്ന തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: