ധാക്ക: ബംഗ്ലാദേശില്‍ 1971ലെ യുദ്ധ കുറ്റകൃത്യങ്ങളുടെ പേരില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി.
ജമാഅത്തെ നേതാവ് മുഹമ്മദ് ഖമറുസമനിനെയാണ് തൂക്കിക്കൊന്നത്. പാക് സൈന്യവുമായി ചേര്‍ന്ന് വിമോചന സമരക്കാരെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും കൂട്ടക്കൊല ചെയ്ത കേസിലാണ് ശിക്ഷ.
ശനിയാഴ്ച രാത്രിയാണ് 63കാരനായ ഖമറുസമനിന്രെ വധശിക്ഷ നടപ്പാക്കിയത്. വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ അവസാന ദയാഹര്‍ജിയും തള്ളപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് ഖമറുസമന്‍.
















