ന്യൂദല്‍ഹി: ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായ രംഭീര്‍ ഷോക്കീനിന്റെ വസതിയില്‍ നിന്ന് തോക്കുകള്‍ പിടിച്ചു. എകെ 47 തോക്കും എസ്എല്‍ആര്‍ തോക്കുമാണ് പോലീസ് പിടിച്ചെടുത്തത്. അടുത്തിടെ അറസ്റ്റിലായ ഗുണ്ടാ നേതാവും രംഭീറിന്റെ മരുമകനുമായ നീരജ് ഭാവനയുടെ മൊഴി പ്രകാരമാണ് രംഭീറിന്റെ വസതിയില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തത്.
ഡിസംബര്‍ 16ന് ഉത്തരാഖണ്ഡിലെ ഒരു പോലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയവയാണ് ഇവ.
2013ല്‍ സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട രംഭീര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നീരജ് അറസ്റ്റിലായശേഷം രംഭീര്‍ ഒളിവിലാണ്.ദല്‍ഹിയിലെ ഏറ്റവും കുപ്രശസ്തനായ ഗുണ്ടയാണ് രംഭീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: