ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി ഇന്ന് പാകിസ്ഥാനില്‍ ജയില്‍ മോചിതനായി. തടവ് നിയമവിരുദ്ധമായതിനാല്‍ പ്രതിയെ മോചിപ്പിക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി ഇന്നലെ നല്‍കിയ ഉത്തരവ് പ്രകാരമാണ് ലഖ്‌വിയെ മോചിപ്പിച്ചത്. ഇത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി.
ഭീകര സംഘടനയായ ലക്ഷര്‍ ഇ തയ്ബയുടെ പഴയ സൈനിക തലവനാണ് 55കാരനായ ലഖ്‌വി. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന് ആസൂത്രണം നല്‍കിയ ലഖ്‌വി 2009ലാണ് പാകിസ്ഥാനില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറില്‍ ജാമ്യം ആനുവദിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ പൊതുസുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. എന്നാല്‍ ലഖ്‌വിയെ റാവല്‍പിണ്ടി ജയിലില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ അപേക്ഷ ഇന്നലെ കോടതി നിരാകരിച്ചു.
പാകിസ്ഥാന്റെ നിലപാട് നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തും. ഇതിനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പാകിസ്ഥാനെ മുമ്പ് അറിയിച്ചതായും ഇത് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചതായും കേന്ദ്രവിദേശകാര്യവക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു.
















