മുംബൈ: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ക്ക് മഹാരാഷ്ട്രയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു.
പ്രധാനമായും കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കാണ് വിലക്ക്.
കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും
വേണ്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.
കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ക്കും വിലക്കുണ്ട്. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി വിജയ് ദേശ്മുഖാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: