പാരീസ്: ത്രിരാഷ്ര്ട സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദുമായും മറ്റ് ബിസിനസ് തലവന്മാരുമായും മോദി ചര്‍ച്ച നടത്തും.
ഇന്നലെ രാത്രിയോടെയാണ് മോദി പാരീസില്‍ എത്തിയത്. ഓര്‍ലി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ ഫ്രഞ്ച് മന്ത്രി സെര്ഗോലെ റോയല്‍ സ്വീകരിച്ചു.
ഫ്രാന്‍സ്വ ഒലാദിനൊപ്പം ചാറ്റ് ഓണ്‍ ബോട്ട് എന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്ന മോദി വ്യവസായ പ്രമുഖരെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ക്ഷണിക്കും. പ്രതിരോധവും ആണവവും തന്നെയാകും ചര്‍ച്ച. ഒന്നാം ലോകമഹായുദ്ധ സ്മാരകവും മോദി സന്ദര്‍ശിക്കുന്നുണ്ട്.
ഫ്രാന്‍സില്‍ 10,000 ഇന്ത്യാക്കാര്‍ക്കാണ് ജീവന് നഷ്ടമായത്. യുനെസ്കോ ഹെഡ് ക്വാര്‍ട്ടേഴ്സ്, ഫ്രഞ്ച് സ്പേസ് ഏജന്‍സി ഓഫീസ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഫ്രാന്‍സിന് പുറമേ ജര്‍മ്മനിയിലേക്കും കാനഡയിലേക്കും മോഡി യാത്ര ചെയ്യും. 42 വര്‍ഷത്തിന് ശേഷം കാനഡ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: