ന്യൂദല്‍ഹി: ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍ എന്ന നാടകത്തിന് കോട്ടയം ജില്ലയില്‍ രണ്ടര പതിറ്റാണ്ടായി നിലനിന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ക്രൈസ്തവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ 1990ലാണ് നാടകം കോട്ടയം ജില്ലയില്‍ നിരോധിച്ചത്.
ഫാ. അബ്രഹാം വെളളംതടത്തിലാണ് വിലക്ക് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കോട്ടയം ജില്ലയില്‍ ഒഴികെ സംസ്ഥാനത്ത് മറ്റെല്ലാ സ്ഥലങ്ങളിലും നാടകത്തിന് പ്രദര്‍ശനാനുമതി ഉണ്ടെന്നും വിലക്ക് വിവേചനമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നാടകം യുട്യൂബില്‍ ലഭ്യമാണെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി പ്രദര്‍ശന വിലക്ക് റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.
ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.—
നാടകത്തിന് കോട്ടയം ജില്ലയില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് 1991 ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. നാടകത്തിന്റെ ഉള്ളടക്കം ക്രിസ്തീയ മതവികാരങ്ങളെ വ്രണപെടുത്തുന്നതാണെന്നും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: