വാഷിങ്ടണ്‍: യുണൈറ്റഡ് നേഷന്‍സ് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഭാരതത്തെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭാരതവും യുഎസും തമ്മിലുള്ള വ്യാപാര വാണിജ്യബന്ധം മെച്ചപ്പെടുത്താനാണ് ശ്രമം.
യുഎന്‍ സെക്രട്ടറിയേറ്റ് പുനസംഘടനാ യോഗത്തില്‍ ഭാരതത്തെ ഉള്‍പ്പെടുത്തുന്ന വിഷയം അവതരിപ്പിക്കുമെന്നും ഒബാമയ്‌ക്കുവേണ്ടി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.
2010 മുതല്‍ ഭാരതം സ്ഥിരാംഗത്വം നേടിയെടുക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാരതത്തിലെത്തിയത് അവിസ്മരണീയവും ചരിത്രത്തില്‍ ഇടംനേടിയതുമായ സന്ദര്‍ശനമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതവുമായി സൂഹൃദ്ബന്ധം സ്ഥാപിക്കുന്നതിലുടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഭാരതവും അമേരിക്കയും തമ്മിലുള്ള വിദേശനയം മെച്ചപ്പെടുത്താനാണ് ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നത്.
അതിനിടെ അമേരിക്കയില്‍ ആയിരക്കണക്കിന് ഭാരതീയര്‍ ഉള്‍പ്പടെ അഞ്ച് ദശലക്ഷം വിദേശീയര്‍ നിയമവിരുദ്ധമായി കുടിയേറിപ്പാര്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഒബാമയുടെ എമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഇതിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും അവര്‍ അറിയിച്ചു.
















