ന്യൂദല്‍ഹി : സംസ്ഥാന ചിഹ്നത്തെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും, എംഎല്‍എ റിതുരാജ് ഗോവിന്ദിനോടും കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി നോട്ടീസ് നല്കി.
ആപ് പ്രതിനിധികളുടെ ഐഡന്റിറ്റി കാര്‍ഡില്‍ സംസ്ഥാനത്തിന്റെ ചിഹ്നവും ഉള്‍പ്പെടുത്തിയെന്ന കേസിലാണ് നടപടി. ദല്‍ഹി പോലീസ് കമ്മീഷണറോടും കേന്ദ്ര സര്‍ക്കാരിനോടും ഇതു സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ചിഹ്നത്തോടൊപ്പം, ആന്റി കറപ്ഷന്‍ ഇന്‍ ചാര്‍ജ് എന്ന തലക്കെട്ടോടെ പ്രവര്‍ത്തകന്റെ പേരും മേല്‍വിലാസവും രേഖപ്പെടുത്തിയാണ് ആപ് പ്രവര്‍ത്തകര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കിയത്.
ഇതിനെതിരെ ഒരു മുന്‍ മാധ്യമ പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. കേസ് പരിഗണിച്ച ജസ്റ്റിസ് ശഖ്ധേര്‍ പ്രഥമദൃഷ്ട്യാ രാജ് ഗോവിന്ദിന് ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 11നു മുമ്പായി ഇവരുടെ പ്രതികരണം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ചുള്ള നോട്ടീസുകളും തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ട് 2005 പ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നത്തെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഗോവിന്ദിനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും വാദി ഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ഗൗരംങ് കാന്ദ് കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: