ന്യൂദല്‍ഹി: ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ കേജ്രിവാള് ഹിറ്റ്ലറെ പോലെയാണെന്ന് കാണിച്ച് ന്യൂദല്ഹിയിലെങ്ങും പോസ്റ്ററുകള്‍. ഭഗത്സിങ് ക്രാന്തി സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേജ്രിവാളിന്റെ ഫോട്ടോയുള്പ്പടെയാണ് പോസ്റ്റര്‍. ഹിറ്റ്ലറുടെ ഭാവം തോന്നിക്കുന്ന വിധത്തിലുള്ള ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്ളത്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കൊടുവില്‍ സ്ഥാപകാംഗങ്ങളായ പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവരെ കേജ്രിവാള് പുറത്താക്കിയിരുന്നു. എഎപിയില്‍ നിന്നും പുറത്താക്കിയവരുടെ ലിസ്റ്റും പോസ്റ്ററിലുണ്ട്. ആംആദ്മിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ കേജ്രിവാളിലെ പ്രകീര്‍ത്തിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതാദ്യമായാണ് കേജ്രിവാളിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: