ന്യൂദല്‍ഹി: താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആംആദ്മി മേധാവി അരവിന്ദ് കേജ്രിവാളിന് നല്കിയ നീല വാഗണര്‍ കാറും താനും ഭാര്യയും നല്കിയ സംഭാവനകളും മടക്കിനല്കാന് ഉടമയുടെ ആവശ്യം. ആംആദ്മിയിലെ വിള്ളലുകളില്‍ എനിക്ക് മനംമടുത്തു. എന്റെ നീലകാറും ഞങ്ങള്‍ നല്കിയ സംഭാവനയും മടക്കി നല്‍കണം. ലണ്ടനില്‍ താമസമുറപ്പിച്ച ആപ്പ് പ്രവര്ത്തകന് കുന്ദന്‍ ശര്‍മ്മ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഈ കാറും. ഈ കാറില്‍ മന്ത്രിസഭായോഗം ചേരുകവരെ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: