മുംബൈ: ഭാരതത്തിന്റെ, ആറ് മുങ്ങിക്കപ്പലുകള്‍ ഉള്‍പ്പെട്ട സ്ക്കോര്‍പ്പീന്‍ അന്തര്‍വാഹിനി പദ്ധതിയിലെ ആദ്യ അന്തര്‍വാഹിനി നീറ്റിലിറക്കി.
മുംബൈ മസഗോണ്‍ ഡോക്കില്നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അന്തര്‍വാഹിനി നീറ്റിലിറക്കി.കടലിലെ പരീക്ഷങ്ങള്‍ക്കുശേഷം മുങ്ങിക്കപ്പല്‍ വീണ്ടും തുറമുഖത്ത് എത്തിക്കും.
2016 സപ്തംബറില്‍ ഇത് കമ്മീഷന് ചെയ്യും. 2012ല്‍ കമ്മീഷന് ചെയ്യേണ്ടതാണ് ഇത്രയേറെ നീണ്ടത്. കാലതാമസത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
പ്രതിരോധകാര്യങ്ങളെ പ്രധാനമന്ത്രി മോദി വളരെ ഗൗരവകരമായിട്ടാണെന്ന് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5000 കോടി രൂപയുടെ പദ്ധതി കാലതാമസം കാരണം 23000 കോടിയുടേതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: