സിഡ്‌നി: ബ്രിട്ടീഷ് രാജകുമാരന്‍ സൈനിക സേവനത്തിനായി ആസ്‌ട്രേലിയയില്‍ എത്തി. ആസ്‌ട്രേലിയന്‍ സേനയില്‍ ഒരു മാസത്തെ സേവനം അനുഷ്ഠിക്കുന്നതിനായാണ് ഹാരി കാന്‍ബറയിലെത്തിയത്. ബ്രിട്ടീഷ് സൈന്യത്തില്‍നിന്നും വിരമിച്ചതിനുശേഷമാണ് 30 കാരനായ ഹാരിയുടെ ഈ നീക്കം.
ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയില്‍ (എഡിഎഫ്) ചുമതലയേറ്റെടുക്കുന്നതിന് മുമ്പായി ഹാരി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.
ബ്രിട്ടീഷ് സേനയില്‍ ക്യാപ്റ്റന്‍ വേയ്ല്‍സ് ഹാരി എന്നാണറിയപ്പെട്ടിരുന്നത്. ഒളിപ്പോരാട്ടങ്ങള്‍ക്കും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സ്വദേശത്ത് നേതൃത്വം നല്‍കിയിരുന്നു.
എഡിഎഫുമായി ചേര്‍ന്നുള്ള ഹാരിയുടെ നാലാഴ്ചത്തെ സേവനത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. ~പരിശീലനപരിപാടികളിലും പ്രവര്‍ത്തനങ്ങളിലും ഹാരി ഭാഗമാകുമെന്ന് ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയുടെ പ്രസ്താവനയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
















