വാഷിംഗ്ടണ്‍: ഗാരിസ സര്‍വ്വകലാശാലാ കോളേജില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആസൂത്രകരുടെ വിവരങ്ങള്‍ കെനിയന്‍ സര്‍ക്കാര്‍ പുറത്തു വിട്ടു.
മുഹമ്മദ് മഹമ്മൂദ് ഗമാദ്ദലരെ എന്നിവരാണ് കെനിയന്‍ സര്‍വ്വകലാശാല ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കെനിയന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
മഹമ്മൂദിനെതിരെ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്ല്യണ്‍ കെനിയന്‍ ഷില്ലിംഗ്‌സ് വരെ പ്രഖ്യാപിച്ചിട്ടുണ്ട്.
















