ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അംഷിപ്പോറ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്.
രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിനു ശേഷം ഭീകരര്‍ സ്ഥലം വിടുകയായിരുന്നു.
ഇവര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം കത്വയിലും സാംബയിലും തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: