വാസനയെ എടുത്തുമാറ്റാന്‍ കഴിയുകയില്ല. വെള്ളത്തില്‍നിന്നും കുമിളയെ എടുത്തുനീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍ സാധിക്കില്ല. എടുക്കുവാന്‍ ചെല്ലുമ്പോള്‍ കുളിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍കൊണ്ടാണു കുമിള വരുന്നത്. അതിനാല്‍ കുമിളകളെ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലൗകിക വാസകള്‍ കാരണം മനസ്സിലുണ്ടാകുന്ന ഓളങ്ങള്‍ സച്ചിന്തകൊണ്ടും മനനംകൊണ്ടും കുറയ്‌ക്കാന്‍ കഴിയും. സത്സംഗം, നാമജപം,ധ്യാനം തുടങ്ങിയ സാധനകളെല്ലാം വാസനാക്ഷയത്തിനു സഹായകങ്ങളാണ്. നല്ല ചിന്തകള്‍കൊണ്ടു ശാന്തമായ മനസ്സില്‍ ലൗകികവാസനകള്‍ക്കു സ്ഥാനമില്ലന്ന അല്ലാതെ വാസനയെ എടുത്തുമാറ്റുവാന്‍ പറ്റുന്നതല്ല.
















