ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനുമായി ആപ്പ് രംഗത്ത്. എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍. ഞായറാഴ്ച മുതല്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കു 1031 എന്ന നമ്പറിലേക്കു വിളിച്ചറിയിക്കാം. പ്രത്യേക പരിശീലനം ലഭിച്ച ജീവനാക്കാരാകും ഫോണ്‍ അറ്റന്‍ഡ് ചെയ്യുക.
പരാതികള്‍ പൂര്‍ണമായി കേട്ടശേഷം ഗൗരവമേറിയത്, ഗൗരവമില്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിക്കും. ഗൗരവമേറിയ പരാതികളില്‍ ഉടന്‍ തന്നെ തുടര്‍ നടപടികളുമുണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ദിവസം 10,000 കോളുകള്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനെങ്കിലും ജനങ്ങള്‍ക്കുള്ള ആപ്പാക്കാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: