ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിനിനു മുമ്പില്‍ ചാടി സര്‍ക്കാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രി അറസ്റ്റിലായി. എസ് എസ് കൃഷ്ണമൂര്ത്തിയാണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ വകുപ്പില്‍ എന്‍ജിനീയറായിരുന്ന മുത്തുകുമാരസ്വാമി എന്നയാള്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കൃഷ്ണമൂര്‍ത്തിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു. സിബിഐയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
തന്റെ ഇഷ്ടക്കാരെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ ഇയാള്‍ മുത്തുകുമാരസ്വാമിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതേതുടര്‍ന്നാണു മുത്തുകുമാരസ്വാമി ജീവനൊടുക്കിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ ഒരു ചീഫ് എന്‍ജിനീയറും അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: