ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നുള്ള പ്രമുഖ പര്‍വ്വതാരോഹകന്‍ മള്ളി മസ്താന്‍ ബാബുവിനെ ആന്‍ഡീസ് മലനിരകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 172 ദിവസം കൊണ്ട് ഏഴു കൊടിമുടികള്‍ കീഴടക്കിയ പ്രതിഭയെ ആന്‍ഡീസ് പര്‍വ്വതത്തിലെ ഒരു ഗിരിശിഖരം കീഴടക്കാനുള്ള ഉദ്യമത്തില്‍ മാര്‍ച്ച് 24ന് കാണാതായിരുന്നു. ഒറ്റയ്‌ക്ക് കൊടുമുടി കീഴടക്കാന്‍ പോയ മസ്താന്‍ ബാബുവിനെ അര്‍ജന്റീനയുടെ ഭാഗത്തുള്ള മലനിരകളിലാണ് കാണാതായത്.
ബാബുവിനെ കാണാതായ വിവരമറിഞ്ഞ് പോയ രക്ഷാസംഘമാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു, ഗിരിശിഖരം അവരുടെ പ്രിയപ്പെട്ടവനെ തിരിച്ചെടുത്തു…
ആന്ധ്രയില്‍ നിന്നുള്ള 40 കാരന്‍ 2006ലാണ് ഏഴ് കൊടുമുടികള്‍ കീഴടക്കിയത്. സെറോ ട്രസ് ക്രൂസസ് താവളത്തില്‍ നിന്ന് അര്‍ജന്റീനയുടേയും ചിലിയുടേയും അതിര്‍ത്തി വഴി ആന്‍ഡീസില്‍ കയറുമ്പോഴാണ് കാണായതായത്. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. നാലു വര്‍ഷമായി തെക്കേ അമേരിക്കയിലായിരുന്നു താമസം.
















