ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായി ഇടപെടാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്യത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളില്‍ സജീവമായി പങ്കുചേരാനും നിര്‍ദ്ദേശമുണ്ട്.
രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് പുറമെ പാര്‍ട്ടി പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് സാമൂഹ്യ വിഷയങ്ങളില്‍ സക്രിയമാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുത്. തുടക്കത്തില്‍ മൂന്ന് പരിപാടികള്‍ ഇതിനായി പാര്‍ട്ടി മുന്നോട്ടു വച്ചി’ുണ്ട്. സ്വഛ് ഭാരത് പദ്ധതിയും ഗംഗാ ശുചീകരണവുമാണ് ഒാമത്തേത്.
സര്‍ക്കാര്‍ സംവിധാനത്തിനു പുറമെ ജനപങ്കാളിത്തവും മോദി സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ക്ക്് നിര്‍ണായകമാണ്. പെണ്‍ ഭ്രൂണഹത്യ തടയുതിനും പെകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കുതിനുമായി സര്‍ക്കാര്‍ ആരംഭിച്ച ബേഠീ ബച്ചാവോ ബേഠീ പഠാവോ കാംപെയ്‌നാണ് രണ്ടാമത്തേത്.
സ്വാതന്ത്രം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും 23 ലക്ഷത്തോളം പേര്‍ ഇന്നും തോട്ടിപ്പണി ചെയ്ത് വരുന്നുുണ്ട്. പ്രാകൃതമായ രീതിയില്‍ നടക്കു തോട്ടിപ്പണി അവസാനിപ്പിക്കുന്നതിനും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് മറ്റൊരു നിര്‍ദ്ദേശം.
പത്ത് കോടിയോളമെത്തുന്ന അംഗങ്ങളില്‍ നിന്ന് 15 ലക്ഷത്തോളം സജീവ പ്രവര്‍ത്തകരെ തയ്യാറാക്കാമൊണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നതിനായി പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി പരിശീലന പരിപാടികള്‍ നടത്തും. മുഴുവന്‍ അംഗങ്ങളെയും സ്വഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളാക്കണമെന്ന് ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു
കോണ്‍ഗ്രസിനോട് അമിത് ഷാഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്തുന്നതിന്
പകരം നേതാവിനെ കണ്ടെത്തൂ
ബെംഗളൂരു: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി. ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്തുന്നതിന് പകരം സ്വന്തം നേതാവിനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധിയുടെ അവധി പരാമര്‍ശിച്ച്് ഷാ പറഞ്ഞു.
”പ്രതിപക്ഷം ബില്ലിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. ഞങ്ങളെ ഭരണത്തിലെത്തിലെത്തിച്ചത് കര്‍ഷകരാണ്. കര്‍ഷകര്‍ക്ക് ദോഷകരമായ ഒന്നും ബിജെപി ചെയ്യില്ല. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ 20 വര്‍ഷം തുടരുമെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷം നിരാശയുടെ പടുകുഴിയിലാണ്. ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്തുന്നത് നിര്‍ത്തി സ്വന്തം നേതാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്” ദേശീയ നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു. കര്‍ഷക സൗഹൃദമാണ് പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക വ്യാപാര സംഘടനയില്‍ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതും ഷാ ചൂണ്ടിക്കാട്ടി. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ..അദ്വാനി, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.
















