ന്യൂദല്‍ഹി:ദുഃഖവെള്ളി ദിനത്തില്‍ ചീഫ്ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചത് ജനത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ആരോപിച്ച് ജസ്റ്റിസ് കുര്യന് ജോസഫ് നല്കിയ കത്തിലെ വാദങ്ങള്‍ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു രംഗത്ത്.
തന്റെ സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ പരാമര്‍ശം തന്നെ ഞെട്ടിച്ചെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
98 ശതമാനം െ്രെകസ്തവരുള്ള അമേരിക്കയില്‍ ദുഖവെള്ളി പ്രവൃത്തി ദിവസമാണ്. കുടുംബപരമായ ആവശ്യങ്ങളുണ്ടെങ്കില്‍ കുടുംബത്തെ ദല്‍ഹിയിലേയ്ക്ക് കൊണ്ടുവരുവാന്‍ കുര്യന് ജോസഫ് തയാറാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: