എരുമേലി: ഇന്നലെയുണ്ടായ കാറ്റില്‍ വനത്തിലെ വന്മരം കടപുഴകിവീണ് വന്‍ കൃഷിനാശം. എരുമേലി ദ്വീപ് സ്വദേശി കോച്ചേരില്‍ കെ.പി. മോഹനന്റെ പുരയിടത്തിലേയ്ക്കാണ് മരം വീണത്. പതിനഞ്ചോളം റബ്ബര്‍ മരങ്ങള്‍, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്. വനത്തിനോട് ചേര്‍ന്നാണ് മോഹനന്റെ വീട്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടം കണക്കാക്കി. മരങ്ങള്‍ വെട്ടിനീക്കുന്നതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച് റവന്യു വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: