ചെങ്ങന്നൂര്‍: വ്യാജ ചെക്ക് നല്കി അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ പാസ്റ്ററെ പോലീസ് പിടികൂടി. കോട്ടയം പനച്ചിക്കല്‍ പൂവന്തുരുത്ത് പവര്‍ഹൗസിനു സമീപം കൊച്ചുപറമ്പില്‍ വീട്ടില്‍ ജോണ്‍സണാ (52)ണ് പിടിയിലായത്. പത്തനംതിട്ട ഓമല്ലൂരില്‍ വടകയ്ക്കു താമസിച്ചിരുന്ന നെല്ലിയ്ക്കാക്കുന്നില് വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇവിടെ താമസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു ഇയാള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അങ്ങാടിക്കല്‍ പ്ലാമ്മൂട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിബിന്മാമ്മന്റെ പരാതി പ്രകാരമാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഇയാളുടെ കൂട്ടാളി തിക്കപ്പുഴയിലെ രാധമ്മാള്‍ എന്ന സ്ത്രീയെ പോലീസ് തിരയുന്നു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:
ചെങ്ങന്നൂര്‍ എസ്ബിടി ശാഖയില്‍ ചെക്ക് മാറാന്‍ ഫെബ്രുവരി ഒന്‍പതിന് ബിപിന്‍ മാമ്മന്‍ ചെന്നിരുന്നു. ബാങ്കിലുണ്ടായിരുന്ന രാധമ്മാള്‍ ബിപിന്‍ മാമ്മനെ സമീപിച്ച് പാസ്റ്റര്‍ ജോണ്‍സണെ പരിചയപ്പെടുത്തുകയായിരുന്നു. തന്റെ കൈവശം അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യുഎസ് ഡോളര്‍ ചെക്കുണ്ടെന്നും താന്‍ നടത്തുന്ന അനാഥാലയത്തിന് സംഭാവന ആയി ലഭിച്ചതാണെന്നും ജോണ്സണ് പറഞ്ഞു. ചെക്ക് എസ്ബിടിയില്‍ മാറിയാല്‍ നികുതിയിനത്തില്‍ ലാഭം കിട്ടുമെന്നും ബിബിനെ ധരിപ്പിച്ചു. തനിക്ക് ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്നും സഹായിക്കണെമെന്നും ബിപിന്‍ മാമ്മനോട് ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബിപിന്‍ മാമ്മന്‍ തന്റെ അക്കൗണ്ട് വഴി ചെക്ക് മാറി ജോണ്സണ് പണം നല്‍കുകയും ചെയ്തു.
എന്നാല്‍ ബാങ്ക് അധികൃതര്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ചെക്ക് വ്യാജമെന്ന് കണ്ടെത്തുകയും ബിബിനോട് പണം അയട്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബിബിന്‍, ജോണ്‍സണെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ എസ്ഐ: എ.എസ്. നെറ്റോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ജോണ്‍സണെ വാടകവീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരം നേമത്ത് വ്യാജ പാസ്പോര്‍ട്ട് കേസിലുള്‍പ്പടെ നിരവധി ആള്‍മാറാട്ട കേസുകളില്‍ ജോണ്സണ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: