തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും വൈശാഖോല്‍സവ ആഘോഷവും വ്യാഴാഴ്ച ആരംഭിച്ച് മെയ് 18ന് സമാപിക്കും. രണ്ടിന് ആരംഭിക്കുന്ന ഭാഗവത സപ്താഹത്തിന് ഡോ. റ്റി. ശാന്തകുമാരിയാണ് മുഖ്യാചാര്യ. ഒമ്പതിന് സപ്താഹം സമാപിക്കും. ദിവങ്ങളില്‍ വരാഹവതാരം, ഋഷഭാവതാരം, നരസിംഹാവതാരം, കൂര്‍മാവതാരം, വാമനാവതാരം, അംബരീക്ഷ ചരിതം, രുഗ്മിണീ സ്വയംവരം,സന്താന ഗോപാലം, കല്‍ക്കി അവതാരം എന്നി പാരായണങ്ങള്‍ ഉണ്ടായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ്. സപ്താഹ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: