എരുമേലി: ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച വൃദ്ധസദനം തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാര്‍ച്ച് ഇന്ന് ആയുര്വ്വേദാശുപത്രിക്കായി 98ല്‍ ചെമ്പകപ്പാറയില്‍ പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയില്‍ പദ്ധതി തുടങ്ങാനായില്ല. തുടര്‍ന്ന് ജനകീയാസൂത്രണ പദ്ധതിക്ക് പകരമായി വന്ന കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൃദ്ധസദനം നിര്‍മ്മാണം ആരംഭിച്ചത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും വൃദ്ധസദനം തുറക്കാന്‍ സാധിച്ചില്ല. അഞ്ചുവര്‍ഷത്തിലേറെയായി പണികള്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ വയറിങ്- പ്ലമ്പിങ് ജോലികള്‍ ചെയ്യാത്തതാണ് കാരണമായി പറയുന്നത്.
എന്നാല്‍ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനം ഭാരിച്ച സാമ്പത്തിക ചെലവ് ഉണ്ടാക്കുമെന്നും പഞ്ചായത്തിന്റെ നില ഭദ്രമല്ലെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണ് അനാസ്ഥയ്ക്ക് കാരണമെന്നും പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് വൃദ്ധസദനം സാമൂഹ്യക്ഷേമ വകുപ്പിനെ ഏല്പിക്കണമെന്ന ചര്‍ച്ചയും സജീവമായെങ്കിലും നടന്നില്ല.
എരുമേലി പഞ്ചായത്ത് ഭരണസമിതി പദ്ധതി അട്ടിമറിക്കുകയായിരുന്നുവെന്ന് ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമീപ പഞ്ചായത്തായ മുണ്ടക്കയത്തിന് പൊതുശ്മശാനം നിര്‍മ്മിക്കാന്‍ മൂന്നുലക്ഷത്തോളം രൂപ കൊടുത്തു സഹായിച്ച പഞ്ചായത്ത് സ്വന്തം പദ്ധതി പൂര്‍ത്തീകരണത്തിനായി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ബൂത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 11ന് മണിപ്പുഴ കവലയില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: