ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തുടര്‍ച്ചയായി ദുബായ് യാത്രകള്‍ നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര്. അരവിന്ദാക്ഷന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പല ഉന്നതര്‍ക്കും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വിദേശങ്ങളില്‍ ബിനാമി സ്ഥാപനങ്ങളുണ്ട്. യുഡിഎഫ് മന്ത്രിമാരുടെ അഴിമതികള്‍ സംബന്ധിച്ച് കൈയിലുള്ള വിവരങ്ങള്‍ പി.സി. ജോര്‍ജ് ഉടന്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: